ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ. മാപ്പ് പറയേണ്ട ഒന്നും രാഹുൽ പറഞ്ഞിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. ഭരണപക്ഷ ആരോപണം അസംബന്ധമെന്നും തരൂർ കൂട്ടിച്ചേർത്തു.
ജനാധിപത്യം അപകടത്തിലാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. അനാവശ്യ കാര്യങ്ങളിൽ സർക്കാർ പാർലമെന്റ് തടസ്സപ്പെടുത്തുന്നു. ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാൻ വിദേശ ശക്തികൾ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല എന്നും ശശി തരൂർ പറഞ്ഞു.
വിദേശപര്യടനത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ രാഹുൽ ഗാന്ധി സ്പീക്കർക്ക് മാപ്പ് എഴുതി നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു. പാര്‍ലമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലി ബഹളം ശക്തമായിരുന്നു.