Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഷ്‌ട്രപതി ദ്രൗപദി മുർമുവിന് അമൃതപുരിയിൽ ഊഷ്മള വരവേല്പ്

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് അമൃതപുരിയിൽ ഊഷ്മള വരവേല്പ്

കൊല്ലം ; രാഷ്‌ട്രപതി ദ്രൗപദി മുർമു അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു . ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാഷ്‌ട്രപതിക്കൊപ്പമെത്തിയിരുന്നു

ആശ്രമത്തിലെ സന്യാസിനിമാർ ദ്രൗപദി മുർമുവിനെ നെറ്റിയിൽ തിലകക്കുറി ചാർത്തി, മാലയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും രാഷ്‌ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു . അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്‌ക്കു ശേഷം ആശ്രമത്തിലെ കാളീക്ഷേത്രത്തിൽ രാഷ്‌ട്രപതി ദർശനം നടത്തി.

ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാനെത്തിയിരുന്ന മെക്‌സികോയിൽ നിന്നുള്ള 6 എംപിമാരുമായി ദ്രൗപദി മുർമു അനൗപചാരിക കൂടിക്കാഴ്ചയും നടത്തി . തുടർന്ന്, മഠം നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡ് രാഷ്‌ട്രപതി നോക്കിക്കണ്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments