Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപോപ്പുലര്‍ ഫ്രണ്ട് നിരോധന കേസ്; എന്‍ഐഎ കുറ്റപത്രം നല്‍കി

പോപ്പുലര്‍ ഫ്രണ്ട് നിരോധന കേസ്; എന്‍ഐഎ കുറ്റപത്രം നല്‍കി

പോപ്പുലര്‍ ഫ്രണ്ട് നിരോധന കേസില്‍ എന്‍ഐഎ കുറ്റപത്രം നല്‍കി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

കൊച്ചി എന്‍ഐഎ കോടതിയിലാണ് 30,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിപ്പട്ടികയില്‍ 59 പേരുണ്ട്.

അതീവ ഗൗരവതരമായ ആരോപണങ്ങളാണ് കേസില്‍ പ്രതികള്‍ക്കെതിരെ എന്‍ഐഎ ആരോപിക്കുന്നത്. ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു പിഎഫ്‌ഐ നീക്കം.

ഇതരമതസ്ഥരെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തി, ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു, ജനാധിപത്യത്തെ ഇല്ലാതാക്കി 2047ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ ശ്രമിച്ചു എന്നിങ്ങനെ പോകുന്നു കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍.

തങ്ങള്‍ക്കെതിരായ ആക്രമണത്തിനും തിരിച്ചടി നല്‍കാനും പ്രതികാരം ചെയ്യാനും പാകത്തില്‍ ആയുധപരിശീലനമടക്കം നല്‍കി പിഎഫ്‌ഐ നേതാക്കള്‍ കേഡറുകളെ സൃഷ്ടിച്ചു. പിഎഫ്‌ഐക്ക് ദാറുല്‍ ഖദ എന്ന പേരില്‍ സ്വന്തം കോടതിയുണ്ടെന്നും ഈ കോടതി വിധികള്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

പോപ്പലുര്‍ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവിയാണ് കേസില്‍ ഒന്നാം പ്രതി. 59 പ്രതികള്‍, 800 സാക്ഷികള്‍, 1494 തെളിവ് രേഖകള്‍, 638 മാരകായുധങ്ങള്‍ ഉള്‍പ്പടെയുള്ള മെറ്റീരിയല്‍ ഒബ്ജക്റ്റുകള്‍ അടക്കം 30,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com