കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിയോജിപ്പ് പരസ്യമാക്കിയ നേതാക്കളുമായി കോഴിക്കോട് ഡിസിസി ഇന്ന് ചര്‍ച്ച നടത്തും.
എംപിമാരായ കെ.മുരളീധരന്‍, എം.കെ രാഘവന്‍ എന്നിവരുമായാണ് ചര്‍ച്ച. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.കെ എബ്രഹാം, പി.എം നിയാസ് എന്നിവരാണ് ചര്‍ച്ച നടത്തുന്നത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇവരോട് കൂടിയലോചന നടത്തിയില്ലെന്ന പരിഭവം എംപിമാര്‍ പങ്കുവച്ചിരുന്നു. ഇവര്‍ പരസ്യ പ്രസ്താവന നടത്തിയത് വിവാദമാവുകയും ചെയ്തു.
ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തിയ മുല്ലപ്പള്ളിയുമായി കെ. പ്രവീണ്‍ കുമാര്‍ ആദ്യഘട്ട ചര്‍ച്ച നടത്തി. ഇന്നലെ മുല്ലപ്പള്ളിയുമായി വീണ്ടും പ്രവീണ്‍ കുമാര്‍ ചര്‍ച്ച നടത്തി.
പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേരത്തെ മുല്ലപ്പള്ളി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 35 ഭാരവാഹികളുടെ സ്ഥാനത്തേക്ക് 46 പേരുടെയും 26 ബ്ലോക്ക് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് 63 ആളുകളുടെയും പേരുകളാണ് പട്ടികയിലുള്ളത്.