Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറഷ്യൻ യുവതിയ്‌ക്കെതിരെ കൊടും ക്രൂരത; ഇരുമ്പ് വടി കൊണ്ട് അടിച്ച് ശാരീരിക പീഡനം, കോഴിക്കോട് സ്വദേശി...

റഷ്യൻ യുവതിയ്‌ക്കെതിരെ കൊടും ക്രൂരത; ഇരുമ്പ് വടി കൊണ്ട് അടിച്ച് ശാരീരിക പീഡനം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : റഷ്യൻ യുവതിയ്‌ക്ക് മയക്കുമരുന്ന് ന‌ൽകി ശാരീരിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം. തുടർന്ന് കോഴിക്കോട് കാളങ്ങാടി സ്വദേശി ആഗിലിനെ പോലീസ് അറസ്റ്റ് ചെയ്യ്തു. റഷ്യൻ യുവതിയ്‌ക്ക് നേരെയുണ്ടായത് ക്രൂര മർദ്ദനമെന്ന് പൊലീസ് പറഞ്ഞു. പ്രതി ആഗിൽ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ഇവർക്ക് കാലിന്റെ മുട്ടിന് താഴെയും കയ്യിലും ​ഗുരുതരമായി പരിക്കേറ്റു. പാസ്പോർട്ട് കീറി നശിപ്പിച്ചതായും യുവതി മൊഴി നൽകി.

ആൺസുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്ന് യുവതി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രതിയായ യുവാവിന്റെ അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments