Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഞാന്‍ കുറ്റക്കാരനാണെന്ന് ഒരു കോടതിയും കണ്ടെത്തിയിട്ടില്ല, രാഹുല്‍ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും; ലളിത് മോദി

ഞാന്‍ കുറ്റക്കാരനാണെന്ന് ഒരു കോടതിയും കണ്ടെത്തിയിട്ടില്ല, രാഹുല്‍ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും; ലളിത് മോദി

രാഹുല്‍ ഗാന്ധിയെ കോടതി കയറ്റുമെന്ന് ഐ.പി.എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ രാജ്യം വിട്ട ലളിത് മോദി.

എന്തു കാരണത്താലാണ് ഞാന്‍ ഒളിച്ചോടിയവനാണെന്ന് മുദ്രകുത്തുന്നത്? ഇതുവരെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ സാധാരണ പൗരന്‍ തന്നെയാണെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.

‘ഞാന്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് ഗാന്ധിയുമായി ബന്ധപ്പെട്ട ഓരോരുത്തരും വീണ്ടും വീണ്ടും ആരോപിക്കുന്നു. എന്തുകൊണ്ട്? എങ്ങനെ? ഈ കുറ്റത്തിന് എപ്പോഴാണ് ഞാന്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്?

രാഹുല്‍ ഗാന്ധി എന്ന പപ്പുവില്‍ നിന്ന് വ്യത്യസ്തനായി, ഞാനൊരു സാധാരണ പൗരനാണ്. എല്ലാ പ്രതിപക്ഷ നേതാക്കള്‍ക്കും മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ വേണ്ടത്ര വിവരമില്ലാതെ പകപോക്കല്‍ നടത്തുകയാണ്.

ഞാന്‍ രാഹുല്‍ ഗാന്ധിയെ യു.കെയിലെ കോടതി കയറ്റും. അദ്ദേഹം ശക്തമായ തെളിവുകളുമായി ഇവിടെ വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞു.

യഥാര്‍ഥ തട്ടിപ്പുകാര്‍ ആരാണെന്നത് സംബന്ധിച്ച് ഇന്ത്യയിലെ ജനങ്ങളെ പറ്റിക്കാന്‍ നോക്കേണ്ട. ഗാന്ധി കുടുംബം ഇന്ത്യ ഭരിക്കാന്‍ തങ്ങള്‍ മാത്രമാണ് യോഗ്യരെന്ന് പ്രചരിപ്പിക്കുന്നു. അതെ, നിങ്ങള്‍ ശക്തമായ നിയമം പാസാക്കിയാല്‍ ഞാന്‍ തിരിച്ചുവരുമെന്ന് ലളിത് മോദി വ്യക്തമാക്കി.

ലളിത് മോദി നീരവ് മോദി, നരേന്ദ്ര മോദി, എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെ നരേന്ദ്രമോദി എന്ന പേര് വന്നു’വെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യമാണ് വിവാദമായത്. ഇതിനെതിരെ ഗുജറാത്ത് മന്ത്രി നല്‍കിയ മാനനഷ്ടക്കേസിലാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments