Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാമനവമി ആഘോഷങ്ങൾക്കിടെ ബംഗാളിൽ സംഘർഷം; വാഹനങ്ങൾക്ക് തീയിട്ടു

രാമനവമി ആഘോഷങ്ങൾക്കിടെ ബംഗാളിൽ സംഘർഷം; വാഹനങ്ങൾക്ക് തീയിട്ടു

കൊൽക്കത്ത: രാമനവമി ആഘോഷങ്ങൾക്കിടെ ബംഗാളിലെ ഹൗറയിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വൻ നാശനഷ്ടം. വാഹനങ്ങൾക്ക് തീയിട്ട അക്രമികൾ പരസ്പരം കല്ലെറിയുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. പൊലീസ് വാഹനങ്ങളും തകർത്തു. സംഭവസ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. കനത്ത പൊലീസ് കാവലിലും അക്രമികൾ വൻതോതിൽ വാഹനങ്ങൾക്ക് തീയിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം വ്യാപിക്കുകയും അക്രമികൾ പൊലീസ് വാഹനങ്ങൾക്ക് ഉൾപ്പെടെ തീയിടുകയും ചെയ്തതോടെ, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ കൊൽക്കത്തയിൽ ധർണ നടത്തുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, അക്രമികളെ രാജ്യത്തിന്റെ ശത്രുക്കളെന്ന് വിശേഷിപ്പിച്ചു. ബിജെപിയാണ് സംഘർഷത്തിനു പിന്നിലെന്ന് ആരോപിച്ച അവർ, അക്രമം അഴിച്ചുവിട്ടവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും പ്രഖ്യാപിച്ചു.

‘ഇന്നത്തെ അക്രമങ്ങൾ പങ്കെടുത്തവരെ ഒരു കാരണവശാലും വെറുതെ വിടില്ല. അക്രമികളെ ഞാൻ ഒരിക്കലും പിന്തുണയ്ക്കില്ല. അവരെ രാജ്യത്തിന്റെ ശത്രുക്കളായാണ് കാണുന്നത്. ബിജെപി എക്കാലവും ഹൗറയെ ഇത്തരത്തിൽ ഉന്നം വച്ചിട്ടുണ്ട്. പാർക് സർക്കസ്, ഇസ്‍ലാംപുർ എന്നിവയാണ് അവരുടെ മറ്റ് ലക്ഷ്യങ്ങൾ. എല്ലാവരും കരുതിയിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്’ – മമത പറഞ്ഞു.

അതേസമയം, ബിജെപിയാണ് അക്രമങ്ങൾക്കു പിന്നിലെന്ന മമതയുടെ ആരോപണം ബിജെപി നേതാവ് സുവേന്ദു അധികാരി തള്ളിക്കളഞ്ഞു. തൃണമൂൽ സർക്കാരാണ് അക്രമം അഴിച്ചുവിട്ടതെന്നും സുവേന്ദു അധികാരി ആരോപിച്ചു. രാമനവമി ദിനമായ മാർച്ച് 30ന് കേന്ദ്രസർക്കാരിനെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിനെ ബിജെപി വിമർശിച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments