Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsട്രെയിനിൽ തീവെച്ചത് മറ്റൊരാളുടെ നിർദേശം അനുസരിച്ചെന്ന് ഷാരൂഖ് സൈഫി

ട്രെയിനിൽ തീവെച്ചത് മറ്റൊരാളുടെ നിർദേശം അനുസരിച്ചെന്ന് ഷാരൂഖ് സൈഫി

കോഴിക്കോട് : എലത്തൂരിൽ ട്രെയിനിൽ തീവെപ്പ് നടത്തിയത് മറ്റൊരാളുടെ നിർദേശം അനുസരിച്ചാണെന്ന പ്രതി ഷാരൂഖ് സൈഫിയുടെ വെളിപ്പെടുത്തലിൽ ദുരൂഹത . പ്രതിയ്‌ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിചതിനു പിന്നാലെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ .

2019 ൽ പൗരത്വ നിയമഭേദഗതിയുടെ മറവിൽ ഡൽഹിയിൽ കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രതിഷേധങ്ങൾ നടന്ന ഷഹീൻ ബാഗിലാണ് ഷാരൂഖിന്റെ വീട് എന്നതും ഭീകരബന്ധത്തിന്റെ സംശയം ഉണർത്തുന്നു .പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ കണ്ടെത്തിയ നോട്ടുബുക്കിലെയും പാഡിലെയും വിവരങ്ങള്‍ പ്രതി ഉത്തരേന്ത്യക്കാരനാണെന്നതിലേക്കും മാവോയിസ്റ്റാണെന്നതിലേക്കുമടക്കമുള്ള സൂചനകള്‍ തുറന്നിടുന്നതായിരുന്നു

മാർച്ച് 31ന് ഡൽഹി ഷഹീൻബാഗിൽ നിന്ന് കാണാതായ യുവാവ് തന്നെയാണ് തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രയിൽ പിടിയിലായത് . ഇന്നലെ കേന്ദ്ര ഇന്റലിജൻസ് പ്രതിയെക്കുറിച്ച് എ ടി എസിന് വിവരം നൽകുകയായിരുന്നു. തുടർന്ന് മഹാരാഷ്‌ട്രയിൽ നിന്ന് പ്രതിയെ മഹാരാഷ്‌ട്ര എ ടി എസ് ആണ് പിടികൂടിയത്. ട്രെയിൻ മാർഗമാണ് ഇയാൾ ഇവിടെയെത്തിയത്.

ബാഗില്‍ നിന്ന് ലഭിച്ച സിം ഇല്ലാത്ത ഫോണിന്‍റെ IEME നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ഡല്‍ഹി ഷഹീന്‍ ബാഗ് ബന്ധം കണ്ടെത്തിയത് .

പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഷഹീൻ ബാഗിൽ രാജ്യവിരുദ്ധ പ്രതിഷേധങ്ങൾ നടന്നിരുന്നു . ഇത് സ്വതന്ത്ര പ്രതിഷേധങ്ങളല്ലെന്ന് ഡൽഹി പോലീസ് തന്നെ കണ്ടെത്തിയിരുന്നു . പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും , സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും ഷഹീൻ ബാഗിന് സമരത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നുവെന്നും പ്രതിഷേധങ്ങളെ നാട്ടുകാർ പിന്തുണച്ചിരുന്നില്ലെന്നും പൊലീസ് ഡൽഹി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു . 2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെയാണ് പോലീസ് ഈ വാദങ്ങൾ കോടതിയെ അറിയിച്ചത്.

ഈ ഷഹീൻ ബാഗിൽ നിന്നാണ് ഷാരൂഖ് സൈഫിയും എലത്തൂരിൽ ആക്രമണത്തിനെത്തിയത് . അതുകൊണ്ട് തന്നെ ഷഹറൂഖ് തീവ്രവാദ സംഘടനകളിൽ ആകൃഷ്ടനായിരുന്നോ എന്നതാണ് പോലീസ് അന്വേഷിക്കുന്നത് . 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments