Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോൺഗ്രസിനൊപ്പമെന്ന് സൂചിപ്പിച്ച് അനിലിന്റെ സഹോദരൻ അജിത് പോൾ ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്

കോൺഗ്രസിനൊപ്പമെന്ന് സൂചിപ്പിച്ച് അനിലിന്റെ സഹോദരൻ അജിത് പോൾ ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്


തിരുവനന്തപുരം
: സഹോദരൻ ബിജെപിയിൽ ചേർന്നെങ്കിലും താൻ കോൺഗ്രസിനൊപ്പമെന്ന് സൂചിപ്പിച്ച് അനിലിന്റെ സഹോദരൻ അജിത് പോൾ ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്. അനിൽ ബിജെപിയിൽ ചേർന്നെന്ന വാർത്ത വന്നതിന് പിന്നാലെയാണ് കൈപ്പത്തി ചിഹ്നം അജിത്ത് ആൻറണി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. 

കോൺഗ്രസിന് വലിയ തിരിച്ചടി നൽകിയാണ് മുതിര്‍ന്ന നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ മന്ത്രി പിയൂഷ് ഗോയലിൽ നിന്നും അനിൽ അംഗത്വം സ്വീകരിച്ചു.

ഒരു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസിന് ഭാവിയില്ലെന്നും, രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നുമായിരുന്നു അംഗത്വം സ്വീകരിച്ച ശേഷമുള്ള അനില്‍ ആന്‍റണിയുടെ ആദ്യ പ്രതികരണം. നേരത്തെ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്‍റണി. ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments