കോഴിക്കോട് കോടഞ്ചേരി ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം. ഉച്ചക്ക് ഒന്നരയോടെയാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഏറെ ഉയരത്തിലുള്ള മലമുകളിലേക്ക് ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്.
ഫയര്‍ഫോഴ്‌സും പൊലീസും പ്രദേശത്ത് എത്തിയിട്ടുണ്ടെങ്കിലും തീപിടുത്തം ഉണ്ടായ ഭാഗത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു.