ന്യൂഡൽഹി : മലയാളികൾക്ക് വിഷു ദിനാശംസകളുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു. ഏപ്രിൽ 14, 15 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഘോഷിക്കുന്ന വൈശാഖി, വിഷു, റൊംഗാലി ബിഹു, നബ ബർഷ, വൈശാഖാദി, പുത്തണ്ടു പിറപ്പ് എന്നീ ദിനങ്ങളോടനുബന്ധിച്ചാണ് രാഷ്‌ട്രപതി ആശംസകൾ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ആശംസ പങ്കുവെച്ചത്.
വൈശാഖി, വിഷു, റൊങ്കാലി ബിഹു, നബ ബർഷ, വൈശാഖാദി, പുതണ്ടു-പിറപ്പു എന്നി സുപ്രധാന ദിനങ്ങളിൽ ഇന്ത്യയ്‌ക്ക് അകത്തും പുറത്തും താമസിക്കുന്ന എല്ലാ പൗരന്മാർക്കും
ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നുവെന്ന് രാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചു.
ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകങ്ങളാണ് ഈ ദിനങ്ങൾ. ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന്റെയും വൈവിധ്യത്തിന്റെയും അടയാളമായി രാജ്യം ഈ ദിനങ്ങൾ ആഘോഷിക്കുന്നു. കാർഷികമേഖലയുടെ ആഘോഷം കൂടിയാണിവ. കർഷകരുടെ കഠിനാധ്വാനമാണ് ഈ ദിനങ്ങളിൽ സന്തോഷവും സമൃദ്ധിയും നിറയ്‌ക്കുന്നു.
ഇത്തരം ഉത്സവങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് സഹായിക്കുമെന്നും രാഷ്‌ട്രപതിയുടെ ആശംസാ സന്ദേശത്തിൽ പറയുന്നു.