Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവന്ദേ ഭാരതുമായി ബന്ധപ്പെട്ട് കേരളവുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയില്ല ; ആ വേഗതയില്‍ കേരളത്തില്‍...

വന്ദേ ഭാരതുമായി ബന്ധപ്പെട്ട് കേരളവുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയില്ല ; ആ വേഗതയില്‍ കേരളത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന് അബ്ദു റഹ്മാന്‍

തിരുവനന്തപുരം : വന്ദേ ഭാരത് നൽകുന്നതുമായി ബന്ധപ്പെട്ട് കേരളവുമായി മോദി സർക്കാർ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് അബ്ദു റഹ്മാന്‍.

വന്ദേ ഭാരത് ട്രെയിനെ കുറിച്ച് കേരളത്തെ അറിയിച്ചിട്ടില്ല . ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളവുമായി കൂടിയാലോചന നടത്തിയിട്ടില്ല . ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു . കേരളത്തിനു വിഷു സമ്മാനമായി ലഭിച്ച വന്ദേഭാരത് എക്സ്പ്രസിനെ തള്ളിക്കളയുന്ന രീതിയിലാണ് മന്ത്രിയുടെ പ്രസ്താവന .

ട്രെയിന്‍ കേരളത്തിന് അര്‍ഹതപ്പെട്ടത് തന്നെയാണ്. പക്ഷേ, വന്ദേ ഭാരതിന്റെ വേഗതയില്‍ കേരളത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ല. ജനശതാബ്ദി വേഗതയില്‍ മാത്രമെ ഓടിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് തന്നെ അവ്യക്തകള്‍ ഏറെ നിലനില്‍ക്കുന്നുണ്ട്. സ്റ്റോപ്പുകള്‍ സംബന്ധിച്ച് വ്യക്തയില്ല’ , എന്നും മന്ത്രി പറഞ്ഞു.

ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് വന്ദേ ഭാരത് കേരളത്തില്‍ എത്തിയത്. വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് ഒലവക്കോട് സ്റ്റേഷനിലാണ് എത്തിയത്. ഹാരവും പുഷ്പവൃഷ്ടിയുമായാണ് വന്ദേ ഭാരതിനെ കേരളം വരവേറ്റത്. . മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments