Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് ജവാന്മാർക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് ജവാന്മാർക്ക് വീരമൃത്യു. വാഹനത്തിന്റെ ഡ്രൈവറും പിൻസീറ്റിൽ ഇരുന്നിരുന്ന സൈനികനുമാണ് വീരമൃത്യു വരിച്ചത്. അപകടത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.

നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള കേരി സെക്ടറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടവളവിലെത്തിയപ്പോൾ തെന്നിമാറി ഗർത്തത്തിൽ വീഴുകയായിരുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹം കൊക്കയിൽ നിന്ന് പുറത്തെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഡിസംബറിൽ സിക്കിമിലുണ്ടായ വാഹനാപകടത്തിൽ 16 സൈനികരാണ് വീരമൃത്യു വരിച്ചത്. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments