നിരാലംബർക്ക് എന്നും താങ്ങും തണലുമായ സജി കൊട്ടാരക്കര വേൾഡ് മലയാളി കൗണ്സിലിന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പ്രവർത്തകനുള്ള അവാർഡ് ന്യൂ ജേഴ്സിയിൽ നിന്നും ഏറ്റുവാങ്ങി സോഷ്യൽ വർക്കർ ഓഫ് ദി ഇയർ അവാർഡ് അടുത്ത തിളക്കമാർന്ന അവാർഡ് ഗ്ലോബൽ ഇന്ത്യൻ ന്യൂസിൽ നിന്നും ഏറ്റു വാങ്ങാൻ ഹൂസ്റ്റണിൽ എത്തിയപ്പോൾ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റനും (മാഗ്) സജിയുടെ പ്രിയപ്പെട്ട കൂട്ടുകാരും ചേർന്ന് ഊഷ്‌മളമായ സ്വീകരണം ഒരുക്കുന്നു.
മെയ് 5 നു വെള്ളിയാഴ്ച വൈകുന്നേരം 7.30 മണിക്ക് മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിലാണ് (1415 packer ln, Stafford, TX 77477) സ്വീകരണസമ്മേളനം.
ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനും സജി എന്നും പ്രിയങ്കരനാണ്. കോവിഡ് കാലത്ത് 2020ൽ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ഒരു പാവപ്പെട്ട വ്യക്തിക്ക് വീട് നിർമിച്ചു കൊടുക്കണമെന്ന് തീരുമാനിച്ചപ്പോൾ കൊട്ടാരക്കരയിൽ ആ ഭവനത്തിന്റെ നിർമാണാരംഭം മുതൽ വീട് പൂർത്തീകരിച്ചു നല്കുന്നത് വരെ മുമ്പിലും പിമ്പിലും നിന്നു നേതുത്വം നൽകിയത് സജിയാണ്. 7 ലക്ഷം രൂപ മുടക്കി പണിത ഭവനത്തിന്റെ മുഴുവൻ നിർമാണ ചുമതലയും ഏറ്റെടുത്ത് ചുരുങ്ങിയ സമയമായ 60 ദിവസം കൊണ്ട് പൂർത്തീകരിച്ച് നൽകുവാൻ കഴിഞ്ഞത് സജി കൊട്ടാരക്കരയുടെ ആത്മാർത്ഥമായ പരിശ്രമവും നിശ്ച്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ്. ആ ഭവനത്തിൻെറ കല്ലീടിലും പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽ ദാനവും നടത്തിയത് മാഗിന്റെ മുൻ പ്രസിഡണ്ട് കൂടിയായ ശശിധരൻ നായരാണെന്നുള്ളതും പ്രത്യേകം പ്രസ്താവ്യമാണ്. സജി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി തവണ കേരളാ ഹൗസ് സന്ദർശിച്ചു കഴിഞ്ഞു.
അമേരിക്കയിലെ മിക്കവാറും എല്ലാ സംഘടനകളുടെയും മനോഹരമായ ഫ്ലയറുകൾക്കു പിന്നിൽ ഒരു ഡിസൈനർ കൂടിയായ സജിയുടെ കര വിരുതാനുള്ളത്. അങ്ങനെ അമേരിക്കയിലുടനീളം സുഹൃത്ബന്ധങ്ങൾ ഉള്ള സജി വിവിധ നഗരങ്ങളിൽ സുഹൃത്തുക്കളുടെ ക്ഷണപ്രകാരം അടുത്ത ആഴ്ചകളിൽ സന്ദർശിക്കുന്നതാണ്.
മാർത്തോമാ സഭ നടത്തുന്ന ലോകപ്രസിദ്ധമായ മാരാമൺ കൺവെൻഷനിൽ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സ്റ്റാളിലെ സ്ഥിര സാന്നിധ്യം മാത്രമല്ല കഴിഞ്ഞ 21 വർഷമായി ആ സ്റ്റാളിന്റെ നടത്തിപ്പുകാരൻ കൂടിയാണ് സജി. ആ സമയങ്ങളിൽ കൺവെൻഷൻ സ്റ്റാളിനോട് ചേർന്നാണ് താമസവും.150 ൽ അധികം ഗാനങ്ങൾ എഴുതി സംഗീതം നൽകിയ സജി നല്ല ഒരു കലാകാരൻ കൂടിയാണ്. മാർത്തോമാ സഭയിൽ വി ബി എസ് ഡയറക്ടർ ആയി 18 വർഷം സേവനം ചെയ്തു. സ്റ്റുഡന്റസ് ചാപ്ലയിൻ ആയി 14 വർഷത്തോളം പ്രവർത്തിച്ചു.
പോളിയോ ബാധിച്ച് തളർന്ന കാലുകൾ സജി തോമസിന്റെ പോരാട്ട വീര്യം കുറയ്ക്കുന്നില്ല 13 മത്തെ വീടും പൂർത്തീകരിച്ചിട്ടാണ് സജി അമേരിക്കയിൽ എത്തിയത്.വെട്ടിക്കവല നിരപ്പിൽ വാർഡിലെ കുടുംബത്തിലുള്ള സ്നേഹസമ്മാനമാണ് പുതിയ വീട് നന്മനിറഞ്ഞ സമൂഹം നൽകുന്ന പണമാണ് സജിയുടെ പ്രവർത്തന മൂലധനം. വീട്ടിനടുത്തുള്ള ജംഗ്ഷനിലെ യുവ സാരഥി ക്ലബ്ബിന്റെ അമരക്കാരൻ ആണ് സജി തോമസ് കൊട്ടാരക്കര
അഞ്ചര അടി നീളമുള്ള ഊന്നു വടിയുമായി നടന്നു നീങ്ങുന്ന സജി ഇന്ന് നിരവധി നിരാലംബർക്കു ഊന്നുവടിയായി പ്രവർത്തിക്കുകയാണ് ഈ 43 കാരൻ ഒന്നര വയസ്സിൽ പോളിയോ ബാധിച്ചു കിടപ്പിലായ സജി തോമസ് എഴുന്നേറ്റത് ആറാം വയസ്സിൽ പിന്നീട് സന്തതസഹചാരിയായി ഇല്ലാത്തവന്റെ വേദനയ്ക്കൊപ്പം നിൽക്കാനായി ഇഷ്ടം.
വീട്ടുപരിസരത്ത് ചോർന്നൊലിക്കുന്ന കൂരയിൽ കഴിഞ്ഞ നിർധന കുടുംബത്തിന് മേൽക്കൂര ഒരുക്കി തുടക്കം കുറിച്ചു സഹായിക്കാൻ കൂട്ടുകാരും പണം നൽകാൻ മനസ്സുകളും തയ്യാറായതോടെ സേവനം വ്യാപകമായി 2012 മുതൽ നിർധനർക്ക് സൗജന്യമായി വീടുകൾ നിർമ്മിച്ചു നൽകുന്നു പ്രളയത്തിൽ വീട് തകർന്നവർക്കായി മൂന്ന് വീടുകൾ നിർമ്മിച്ചു നൽകി
മലയാള മനോരമ വാർത്തയെ തുടർന്ന് വെട്ടിക്കവലയിൽ വീടു നിർമ്മിച്ചു കളക്ടറാണ് താക്കോൽ കൈമാറിയത് കൂടാതെ പത്തനംതിട്ട ഇലന്തൂർ എഴുകോൺ പിറവന്തൂർ റാന്നി കമുകിൻകോട് എന്നിവിടങ്ങളിലും വീടു പണിതു നൽകി ക്യാൻസർ അടക്കം മാറാ രോഗമുള്ള നിർധന കുടുംബങ്ങൾക്കാണ് ഏറെ വീടുകളും നിർമ്മിച്ചു നൽകിയത് പ്രതികൂല സാഹചര്യത്തിലും നിർധന കുടുംബത്തിന് വീട് നിർമ്മിക്കുകയാണ്
സ്നേഹവീട് നിർമ്മാണത്തിനും നിർമ്മാണം കൂടാതെ മറ്റു സാമൂഹ്യ പ്രവർത്തനങ്ങളിലും ശ്രീ സജിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു
സജിയെ പരിചയപ്പെടുന്നതിനുള്ള ഈ അസുലഭ അവസരം ഉപയോഗിയ്ക്കണമെന്ന് സംഘാടകർ പറഞ്ഞു. ഈ സമ്മേളനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു
ജോജി ജോസഫ് (മാഗ് പ്രസിഡണ്ട് ) – 713 515 8432
സജിയുമായി ബന്ധപ്പെടേണ്ട നമ്പറുകൾ;
516 406 2764
91 94467 49749 (വാട്സാപ്പ്)
റിപ്പോർട്ട്: ജീമോൻ റാന്നി