കായംകുളത്തും നഗ്ന ദൃശ്യ വിവാദം; നഗ്ന വീഡിയോ കോള്‍ ചെയ്ത് ലോക്കല്‍ നേതാവ് ആലപ്പുഴ സിപിഎമ്മിനെ വെട്ടിലാക്കി കായംകുളത്തും നഗ്ന ദൃശ്യ വിവാദം. വീഡിയോ കോളില്‍ യുവതിയുടെ നഗ്നത കാണുന്ന കായംകുളത്തെ ലോക്കല്‍ നേതാവിന്റെ ദൃശ്യമാണ് പുറത്ത് വന്നത്.
കായംകുളത്തെ സിപിഎമ്മിന്റെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ചിത്രം പ്രചരിക്കുന്നുത്.
ആലപ്പുഴയില്‍ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ നേരത്തെ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ.പി സോണയെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. കമ്യൂണിസ്റ്റുകാരന്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷന് വിലയിരുത്തിയിരുന്നു.