ഭുവനേശ്വർ : ഒഡിഷയിൽ ട്രെയിൻ അപകടം . അമ്പതിലേറെ മരണം മുന്നൂറോളം പേർക്ക് പരിക്ക്.ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ഷാലിമർ – ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് എക്‌സ്പ്രസ് ട്രെയിനിന്റെ എട്ടോളം ബോഗികൾ മറിഞ്ഞു.
മുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങളും ഒഡിഷയിലെ ഡിആർഎഫിന്റെ നാല് യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. 60 ആംബുലൻസുകളും സ്ഥലത്തുണ്ട്.
പശ്ചിമ ബംഗാളിലെ ഷാലിമറിൽ നിന്ന് പുറപ്പെടുകയും ചെന്നൈയിലെ പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ റെയിൽവേ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 3.30നായിരുന്നു ട്രെയിൻ സർവീസ് ആരംഭിച്ചത്. ബലസൂർ സ്റ്റേഷനിൽ 6.30ന് എത്തിച്ചേർന്നു. നാളെ വൈകിട്ട് 4.50-നായിരുന്നു ട്രെയിൻ ചെന്നൈയിൽ എത്തേണ്ടത്.