തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബർ മുതൽ ബസിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എല്ലാം തരത്തിലുമുള്ള ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ബസിൽ ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന് മന്ത്രി പറഞ്ഞു.
5ാം തീയതി മുതൽ സംസ്ഥാനത്ത് 692 എഐ ക്യാമറകൾ പ്രവർത്തനസജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി. എട്ടാം തിയതി വരെ 352730 നിയമലംഘനം കണ്ടെത്തി. ഇതിൽ 10457 പേർക്ക് നോട്ടീസ് അയച്ചു. ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന്6153 പേരും, മുൻ സീറ്റിൽ ഡ്രൈവറെ കൂടാതെ സീറ്റ് ബൽറ്റ് ഇടാത്തത്789, അമിതവേഗതയ്‌ക്ക് രണ്ട് എന്നിങ്ങനെയാണ് ക്യാമറ പിടികൂടിയത്. ക്യാമറയിൽ കുടുങ്ങിയ 56 വിഐപികളിൽ നോട്ടീസ് നൽകിയത് 10 എണ്ണത്തിന് മാത്രമാണ്.
സംസ്ഥാനത്ത് ക്യാമറ വന്നതൊടുകൂടി നിയമലംഘനങ്ങൾ കുറഞ്ഞതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് റോഡപകടങ്ങളിൽ പ്രതിദിനം 12 പേരാണ് മരണപ്പെടുന്നത്. കഴിഞ്ഞ നാല് ദിവസത്തിന് ഉള്ളിൽ മരിച്ചത്28പേർ മരണപ്പെട്ടതായും മന്ത്രി കൂട്ടിച്ചേർത്തു.