പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. നഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയതാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഒരേ ക്യാംപിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ്. അതിന് ശേഷമാണ് ഇവർ തമ്മിൽ തല്ലിയത്. എല്ലാ ഞായറാഴ്ചകളിലും ഇത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നഗരത്തിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ഇവരുടെ പരാക്രമം.
ഇവരിലൊരാൾ കത്തിയെടുത്തി മറ്റേയാളെ കുത്തി. ജിത്തു എന്ന ആൾക്ക് ആണ് കുത്തേറ്റത്. കുത്തേറ്റ ആൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ വയറിലേറ്റ കുത്ത് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇയാളെ കൂടാതെ മറ്റ് നാലുപേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. കല്ലും കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എല്ലാ ഞായറാഴ്കളിലും ഇവർ തമ്മിലടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് ശല്യമായ സാഹചര്യമാണ്. പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.