Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൃക്കാക്കരയില്‍ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമാകും; വിമതരുടെ പിന്തുണ എല്‍ഡിഎഫിന്

തൃക്കാക്കരയില്‍ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമാകും; വിമതരുടെ പിന്തുണ എല്‍ഡിഎഫിന്

ഭരണ പ്രതിസന്ധിക്കിടെ തൃക്കാക്കരയില്‍ യുഡിഎഫിന് ഭരണം നഷ്ടമാകും. ഇടത് മുന്നണിക്ക് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചു. അബ്ദുഷാന, ഇ പി കാദര്‍ കുഞ്ഞ്, വര്‍ഗീസ് പ്ലാശേരി, ഓമന സാബു എന്നിവരാണ് യുഡിഎഫിന് പിന്തുണ പിന്‍വലിക്കുന്നത്. അവിശ്വാസ പ്രമേയം ഇന്ന് നല്‍കും. ചെയര്‍പേഴ്‌സണായി ഓമന സാബു മത്സരിക്കും.

കോണ്‍ഗ്രസിനുള്ളിലെ കരാര്‍ കാലവധി കഴിഞ്ഞിട്ടും രാജിവെയ്ക്കാന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ തയ്യാറായിരുന്നില്ല. ആദ്യ രണ്ടര വര്‍ഷം ഐ ഗ്രൂപ്പിനും, പിന്നീട് എ ഗ്രൂപ്പിനുമെന്നായിരുന്നു അധികാരത്തിലേറുന്നതിന് മുന്‍പ് ഉണ്ടാക്കിയ കരാര്‍. എന്നാല്‍ എ ഗ്രൂപ്പ് മുന്നോട്ടുവെച്ച രാധാമണിപ്പിള്ളയെ അംഗീകരിക്കില്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാടെടുത്തത്. തുടര്‍ന്നാണ് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ രാജിവെച്ചില്ലെങ്കില്‍ അടുത്ത ദിവസം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com