തിരുവനന്തപുരം: ആലുവയില്‍ ആറ് വയസ്സുകാരിയുടെ കൊലപാതകം മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. കുട്ടിയെ തട്ടികൊണ്ടുപോയതിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്നും ആലുവ എംഎല്‍എ പറഞ്ഞു.
സംഭവത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചതായും അന്‍വര്‍ സാദത്ത് ആരോപിച്ചു. പൊലീസിന് ജാഗ്രത കാണിക്കാമായിരുന്നു. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കണമെന്നും അന്‍സര്‍ സാദത്ത് ആവശ്യപ്പെട്ടു.
കളിച്ചുകൊണ്ടിരിക്കെ ഇന്നലെ 3.30 ഓടെ വീട്ടുമുറ്റത്ത് നിന്നും കാണാതായ ആറ് വയസ്സുകാരിയായ ചാന്ദ്‌നിയുടെ മൃതദേഹം ഇന്ന് ആലുവ മാര്‍ക്കറ്റ് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്മാര്‍ക്കറ്റിന് പിറകിലത്തെ മതിലിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയുമായി പോയ പ്രതി കുട്ടിയെ മാര്‍ക്കറ്റിന് സമീപത്താണ് ഉപേക്ഷിച്ചതെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ 20 മണിക്കൂറിലേറെയായി ഈ അഞ്ചര വയസുകാരിക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്. ഇന്നലെ വൈകിട്ട് 3.30 യോടെയാണ് ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി മജജയ് കുമാറിന്റെ മകളെ വീടിന് മുകളില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി അഫ്‌സാക്ക് ആലം തട്ടിക്കൊണ്ടു പോയത്. ഇയാള്‍ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി സ്ഥിരമദ്യപാനിയാണെന്നും മുന്‍പരിചയമില്ലെന്നും സമീപവാസിയും പ്രതികരിച്ചു. ഇന്നലെ വൈകിട്ട് കുട്ടികള്‍ കളിക്കുമ്പോള്‍ അഫ്സാക്ക് സ്ഥലത്ത് ഉണ്ടായിരുന്നു എന്നും സമീപവാസി പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തെങ്കിലും മദ്യലഹരിയില്‍ ആയതുകൊണ്ട് പെണ്‍കുട്ടിയെ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചില്ല.
കുട്ടിയുടെ അമ്മ ഉണങ്ങാനിട്ട തുണിയെടുക്കാന്‍ പോയ സമയത്താണ് ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയതെന്നാണ് വിവരം. പ്രതിയായ അഫ്സലിനെ പ്രദേശവാസികള്‍ക്കൊന്നും പരിചയമില്ല. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഇവിടെ താമസം തുടങ്ങിയത്.