Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഐഎം നേതാക്കളെ തടഞ്ഞ പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി സിറ്റി പൊലീസ് കമ്മീഷണർ റദ്ദാക്കി

സിപിഐഎം നേതാക്കളെ തടഞ്ഞ പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി സിറ്റി പൊലീസ് കമ്മീഷണർ റദ്ദാക്കി

തിരുവനന്തപുരം: സിപിഐഎം നേതാക്കളെ തടഞ്ഞ പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി സിറ്റി പൊലീസ് കമ്മീഷണർ റദ്ദാക്കി. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ പേട്ട സ്റ്റേഷനിൽ വീണ്ടും നിയമിച്ചു. പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ് അസീം, എം അഭിലാഷ്, ഡ്രൈവർ എം മിഥുൻ എന്നിവരെയാണ് തിരികെ നിയമിച്ചത്. ഹെൽമറ്റ് ധരിക്കാത്ത ഡിവൈഎഫ്ഐ നേതാവിന് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ സിപിഐഎം നേതാക്കളെ തടയുകയായിരുന്നു.

എസ്ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആർ ക്യാംപിലേക്കുമാണ് സ്ഥലം മാറ്റിയിരുന്നത്. അന്വേഷണ റിപ്പോർട്ട് പൊലീസുകാർക്ക് അനുകൂലമായതിനെ തു‌ടർന്ന് നടപടി റദ്ദാക്കി ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ തിരികെ നിയമിച്ചു. ഉദ്യോഗസ്ഥരുടെ വാദം കേൾക്കാതെ സിപിഐഎം നേതാക്കളുടെ നിർദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്ന് പൊലീസിനുള്ളിൽ ആക്ഷേപമുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎയുടെ സമ്മർദത്തിനു വഴങ്ങിയുള്ള സർക്കാർ നടപടിൽ പൊലീസുകാർക്കിടയിൽ അമർഷം നിലനിന്നിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം 4.30നാണ് സംഭവം. ഒരുവാതിൽകോട്ട റോഡിൽ എസ്ഐമാരായ അഭിലാഷും അസീമും വാഹനങ്ങൾ പരിശോധിക്കുമ്പോൾ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് ട്രഷറർ വി നിഥിനെ തടഞ്ഞു നിർത്തിയതായിരുന്നു സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ നൽകണമെന്ന് പറഞ്ഞത് തർക്കത്തിനിടയാക്കിയത്. വൈകുന്നേരം വൈകിട്ട് ആറു മണിയോടെ സിപിഐഎം നേതാക്കളുമായി നിഥിൻ സ്റ്റേഷനിലെത്തി എസ്ഐമാർ വന്ന ജീപ്പ് നേതാക്കൾ തടയുകയായിരുന്നു. ലാത്തിവീശിയാണ് പൊലീസ് പ്രതിഷേധക്കാരെ ഓടിച്ചത്. അതേസമയം പൊലീസിനെതിരെ പാർട്ടി പരാതി നൽകിയിരുന്നു. വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്ഐ നേതാവിനെ അസഭ്യം പറഞ്ഞെന്നും ഇതു ചോദിക്കാനെത്തിയ സിപിഐഎം നേതാക്കളെ അടിച്ചോടിച്ചെന്നുമായിരുന്നു പരാതി.

അതേസമയം, ജില്ലാ സെക്രട്ടറി വി ജോയി, വഞ്ചിയൂർ ഏരിയാ സെക്രട്ടറി ലെനിൻ, മുൻ മേയർ കെ ശ്രീകുമാർ, കൗൺസിലർ ഡി ആർ അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറി പൊലീസുകാരെ ഭീഷണിപ്പെടുത്തി. രണ്ടു തവണ തള്ളിക്കയറിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. എസ്ഐമാരെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റി അന്വേഷണം നടത്താമെന്ന് ഡിസിപി ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നർകോട്ടിക് അസി കമ്മിഷണർക്കായിരുന്നു അന്വേഷണ ചുമതല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments