തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31-ന് സൂചനാ പണിമുടക്ക് നടത്തുമെന്നറിയിച്ച് ബസ് ഉടമകൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യാത്ര നിരക്കും വിദ്യാർത്ഥികളുടെ കൺസെഷൻ തുകയും വർദ്ധിപ്പിക്കണമെന്നതാണ് ഇതിൽ പ്രധാനം. ദൂരപരിധി നിശ്ചയിക്കാതെ പെർമിറ്റ് അനുവദിക്കണമെന്നും ബസ് ഉടമകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം നവംബർ 21-മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ബസ് ഉടമകൾ വ്യക്തമാക്കി. യാത്രക്കൂലിയിലെ വർദ്ധനവ്, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.