Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനാളെ സംസ്ഥാന വ്യാപക ഹർത്താൽ

നാളെ സംസ്ഥാന വ്യാപക ഹർത്താൽ

തിരുവനന്തപുരം: എസ് സി/എസ് ടി വിഭാ​ഗക്കാരെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പിലാക്കാനുമുള്ള സുപ്രീം കോടതി വിധിക്കെതിരെ നാളെ സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ദളിത് ആദിവാസി സംഘടനകൾ. സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെൻ്റിൽ നിയമനിർമ്മാണം നടത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കും. വിധിക്കെതിരെ വിവിധ ദലിത് – ബഹുജൻ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എംസിഎഫ്., വിടുതലൈ ചിരുതൈഗള്‍ കച്ഛി, ദലിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോത്ഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments