Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; വിശദാംശങ്ങൾ തേടണമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; വിശദാംശങ്ങൾ തേടണമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ വിശദാംശങ്ങള്‍ തേടണമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണം. തീരുമാനമെടുക്കാന്‍ ആവശ്യത്തിന് സമയമെടുക്കാമെന്നും നിയമോപദേശത്തിലുണ്ട്.

എന്തുവിലകൊടുത്തും ഭരണഘടനയെ സംരക്ഷിക്കുമെന്ന് സത്യപതിജ്ഞ ചെയ്താണ് ഗവർണര്‍ ചുമതലയേറ്റത്. അത് നിറവേറ്റേണ്ട ബാധ്യതയുണ്ട്. ഭരണഘടനയുടെ സംരക്ഷകൻ കൂടിയാണ് ഗവർണറെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെടണം. ഷോർട്ട് നോട്ടീസിലുളള മുഖ്യമന്ത്രിയുടെ അപേക്ഷ അതേപോലെ അംഗീകരിക്കേണ്ട സാഹചര്യമില്ല. ഗവർണർക്ക് സംശയ നിവാരണം വരുത്താവുന്നതാണെന്നുമാണ് നിയമോപദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments