Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews2022ലെ ഓടക്കുഴൽ അവാർഡ് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്

2022ലെ ഓടക്കുഴൽ അവാർഡ് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്

തിരുവനന്തപുരം: 2022ലെ ഓടക്കുഴൽ അവാർഡ് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്. ‘പ്രാണവായു’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുകളിൽ പ്രമുഖനാണ് അംബികാസുതൻ മാങ്ങാട്. ചെറുകഥകൾക്ക് പുറമെ നോവലുകളും തിരക്കഥകളും എഴുതിയിട്ടുണ്ട്.

1962 ഒക്ടോബർ എട്ടിന് കാസർകോട് ജില്ലയിലെ ബാരഗ്രാമത്തിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്താര ബിരുദവും, എം.ഫിലും നേടി. കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ മലയാള വിഭാഗം അധ്യാപകനായിരുന്നു.

കൃതികൾ: കുന്നുകൾ പുഴകൾ, എൻമകജെ, രാത്രി, രണ്ട് മുദ്ര, ജീവിതത്തിന്റെ മുദ്ര, കൊമേഴ്‌സ്യൽ ബ്രേക്ക്, വാലില്ലാത്ത കിണ്ടി, ഒതേനന്റെ വാൾ, മരക്കാപ്പിലെ തെയ്യങ്ങൾ, രണ്ട് മത്സ്യങ്ങൾ, ഓർമകളുടെ നിണബലി – നിരൂപണ ഗ്രന്ഥം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments