ബംഗളൂരു : ന്യൂയോർക്ക് – ഡൽഹി എയർ ഇന്ത്യവിമാനത്തിൽ സ്ത്രീക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.
ശങ്കർമിശ്ര എന്ന വ്യവസായിയാണ് അറസ്റ്റിലായത്.
ദിവസങ്ങളോളം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ബംഗളൂരു ഹേം സ്റ്റയിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ രണ്ട് ഓഫീസുകളിലായി ഒളിവിൽ കഴിയുകയാണെന്ന സൂചനയെ തുടർന്ന് പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ടാറ്റ ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതിക്കാരി അയച്ച കത്തിലൂടെ വിവരം പുറത്തുവന്നത്. ബിസിനസ്സ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന എഴുപതുകാരിക്കു നേരെയാണ് പ്രതി മൂത്രമൊഴിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പ്രതി മദ്യലരിയിലായിരുന്നു എന്നും തെളഞ്ഞിട്ടുണ്ട്.
സംഭവം പുറത്ത് അറിഞ്ഞതിനെ തുടർന്ന് വനിതാകമ്മീഷനും വിഷയത്തിൽ ഇടപ്പെട്ടിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിക്കായുള്ള തിരച്ചിൽ തുടങ്ങിയിരുന്നു. ഇന്ത്യൻ ശക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ എയർഇന്ത്യയ്‌ക്കും പൈലറ്റുമാർക്കും മറ്റ് ജീവനക്കാർക്കും ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയാണ് മറുപടി നൽകാൻ സമയം നൽകിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് പ്രതിയ്‌ക്ക് 30 ദിവസത്തെ യാത്രവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.