കൊച്ചി : ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ഡി.വേണുവും, ഭാര്യ ശാരദയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിൽ ദുരൂഹത . ഒരു ലോറി കാറിനെ കാറിനെ ഇടിച്ചു് തകർക്കുകയായിരുന്നു. 7 പേരുടെ നില ഗുരുതരമായി തുടരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിനിടയാക്കിയതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഈ അപകടത്തിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോയെന്ന സംശയവും ഉയരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചകേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതില്‍ നിരുപാധികം ക്ഷമ ചോദിച്ച് ഹൈക്കോടതിയിൽ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി വേണു നേരിട്ട് ഹാജരായിരുന്നു. ജനുവരി 15ാം തീയതിക്കുള്ളില്‍ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുമുതല്‍ നശിപ്പിച്ച സംഭവം ഗൗരവമുള്ളതാണെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി എൻഐഎ, ഇഡി എന്നിവർ നടത്തിയ റെയ്ഡിനെതിരെയായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ. സംഭവത്തിൽ 5.20 കോടി രൂപ നാശനഷ്ടമുണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഈ നഷ്ടം റവന്യു റിക്കവറിയിലൂടെ പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുന്നത്.
സത്യവാങ് മൂലം നൽകി രണ്ടാഴ്‌ച്ച പിന്നിടും മുൻപാണ് വി വേണുവും ,കുടുംബവും അപകടത്തിൽപ്പെടുന്നത് .കൊച്ചി ബിനാലെ കഴിഞ്ഞ് ഔദ്യോഗിക കാറില്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഡോക്ടര്‍ വി വേണുവും കുടുംബവും. ഭാര്യ ശാരദാ മുരളീധരനെ കൂടാതെ മകന്‍ ശബരി, കുടുംബ സുഹൃത്തുക്കളായ പ്രണവ് ,സൗരവ് , കാര്‍ ഡ്രൈവര് അഭിലാഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. രാത്രി 12.30ഓടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വേണുവിന്‍റെ മുഖത്തും വയറിനും സാരമായ പരിക്കേറ്റു. ഇതിന് പുറമേ ആന്തരിക സ്രാവമുണ്ട്. മറ്റുള്ളവര്‍ക്കും പരിക്കേറ്റെങ്കിലും സാരമുള്ളതുമല്ല.