ആലപ്പുഴ: ശശി തരൂരിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു ദളിത് നേതാവിനെ ദേശീയ അധ്യക്ഷനാക്കാൻ കോൺഗ്രശശി തരൂരിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു ദളിത് നേതാവിനെ ദേശീയ അധ്യക്ഷനാക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ എതിര്‍ത്ത് മല്‍സരിച്ച ശശി തരൂര്‍ കടുത്ത പിന്നാക്ക വിരോധിയാണ്.സ് തീരുമാനിച്ചപ്പോൾ എതിര്‍ത്ത് മല്‍സരിച്ച ശശി തരൂര്‍ കടുത്ത പിന്നാക്ക വിരോധിയാണ്.
കോൺഗ്രസ് സ്ഥാനത്തേക്ക് മത്സരിച്ചത് തന്നെ ശരിയല്ല. അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ ബുദ്ധിശൂന്യമാണ്. കേരളത്തില്‍ വേരുറപ്പിക്കാന്‍ സമുദായനേതാക്കളെ സന്ദര്‍ശിക്കുന്ന ശശി തരൂർ ഒരു ആനമണ്ടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താനടക്കം ഒരു സമുദായനേതാവിന്റെയും വാക്കുകേട്ടല്ല ഇപ്പോള്‍ വോട്ടര്‍മാര്‍ തീരുമാനമെടുക്കുന്നത്.
സുകുമാരൻ നായർക്ക് ഇന്നലെവരെ ശശി തരൂർ ഡൽഹി നായരായിരുന്നു. പെട്ടന്ന് ചങ്ങനാശേരി നായരും തറവാടി നായരും വിശ്വപൗരനായി. പച്ചയായി ജാതി പറഞ്ഞിട്ടും അവിടെവച്ച് അതിനെ എതിര്‍ക്കാനോ നിഷേധിക്കാനോ ശശി തരൂര്‍ തയാറായില്ല. ഇതോടെ കേരളത്തില്‍ തരൂരിന്റെ രാഷ്ട്രീയഭാവി അസ്തമിച്ചുവെന്നും വെള്ളാപ്പള്ളി.
കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലത്. തരൂരിനെപ്പോലുള്ള ഇറക്കുമതിച്ചരക്കുകള്‍ കേരളത്തില്‍ ചെലവാകില്ല. ഇവിടെ തുടര്‍ന്നാല്‍ വെറുതെ കൊതുകു കടി കൊണ്ട് മന്തു വരുമെന്ന് മാത്രമേയുള്ളൂ. കേരളത്തിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവരെല്ലാം ഒരേ വിഭാഗത്തിൽപെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.