Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജാമിഅ മില്ലിയയിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം

ജാമിഅ മില്ലിയയിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം

ന്യൂഡൽഹി: ജാമിഅ മില്ലിയയിൽ വിദ്യാർഥികളെ കരുതൽ തടങ്കലിൽവെച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം. പ്രകോപനം കൂടാതെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്.

പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഗേറ്റ് അടച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ക്യാമ്പസിനു മുന്നിൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments