Friday, January 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ വിവാഹിതനായി

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ വിവാഹിതനായി

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും ഇളയമകൻ രമിത്ത് വിവാഹിതനായി. ജൂനിറ്റയാണ് വധു. ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകളാണ് ജൂനിറ്റ. ഇൻകംടാക്സ് മംഗലാപുരം ഡെപ്യൂട്ടി കമ്മിഷണറാണ് രമിത്ത്. ബഹ്റൈനിൽ കിംസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.

രമിത്തും ജൂനീറ്റയും തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളജിലാണ് പഠിച്ചത്. ആ സമയത്തുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയത്. നാലാഞ്ചിറ ഗീരിദീപം ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഐആർഎസ് ഉദ്യോഗസ്ഥനായ രമിത്ത് പരിശീലനത്തിന് ശേഷം മംഗലാപുരത്താണ് ചുമതലയേറ്റത്. രമിത്തിന്റെ സഹോദരൻ രോഹിത്ത് ഡോക്ടറാണ്.

ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ച വിവരം മുമ്പ് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ(ബഹറിൻ) ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു.
കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസ്സിലായിരുന്നു ചടങ്ങ്, നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും, ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു.. എന്നായിരുന്നു അദ്ദേഹം ഇട്ട പോസ്റ്റ്. രമേശ് ചെന്നിത്തലയുടെ മൂത്ത മകനായ രോഹിത്തിന്റെ വിവാഹം നടന്നത് 2019ൽ ആയിരുന്നു. കൊച്ചി വൈറ്റില സ്വദേശിനിയായ ഡോ.ശ്രീജയെയാണ് വിവാഹം കഴിച്ചത്. മമ്മൂട്ടി ഉൾപ്പെടെ നിരവധിപേർ അന്ന് കല്യാണത്തിന് എത്തിയിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com