Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യന്‍ യാത്രികര്‍ക്കു പ്രത്യേകം മെനു അവതരിപ്പിച്ചു ലുഫ്താന്‍സ എയര്‍ലൈന്‍സ്

ഇന്ത്യന്‍ യാത്രികര്‍ക്കു പ്രത്യേകം മെനു അവതരിപ്പിച്ചു ലുഫ്താന്‍സ എയര്‍ലൈന്‍സ്

ഇന്ത്യന്‍ യാത്രികര്‍ക്കു പ്രത്യേകം മെനു അവതരിപ്പിച്ചു ലുഫ്താന്‍സ എയര്‍ലൈന്‍സ്. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള യാത്രികര്‍ക്കാണ് ജര്‍മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സ പ്രത്യേക മെനു പ്രഖ്യാപിച്ചത്.  ലുഫ്താന്‍സയിലെ ഇക്കോണമി, പ്രീമിയം ഇക്കോണമി, ബിസിനസ്, ഫസ്റ്റ്ക്ലാസ് എന്നീ നാലു യാത്രാ ക്ലാസുകളിലും പുതിയ ഭക്ഷണങ്ങള്‍ ലഭ്യമാവും. വെസ്റ്റേണ്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഇക്കോണമി ക്ലാസില്‍ ലഭിക്കും. സാന്‍ഡ്‌വിച് പോലുള്ള ലഘുഭക്ഷണങ്ങളും ചായയും കാപ്പിയും അടക്കമുള്ള പാനീയങ്ങളും പ്രത്യേകം ഭക്ഷണങ്ങളും യാത്രികര്‍ക്കു ലഭിക്കുമെന്നു ലുഫ്താന്‍സ അറിയിച്ചു. 

ടൈറ്റാനിക്കിനേക്കാള്‍ അഞ്ചിരട്ടി ഭാരം, ആദ്യ യാത്രയ്ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ
പ്രീമിയം ഇക്കോണമി ക്ലാസിലെ യാത്രികര്‍ക്കു രണ്ട് വ്യത്യസ്ത രീതിയിലുള്ള ചൂടുള്ള പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ലഭ്യമാവും. ചൂടില്ലാത്ത പ്രഭാത ഭക്ഷണവും വൈവിധ്യമുള്ള അത്താഴവും ഇതിനു പുറമേയുണ്ടാവും. എക്‌സ്പ്രസ് മെനു പോലുള്ള സ്‌പെഷന്‍ ഭക്ഷണങ്ങള്‍ ബിസിനസ് ക്ലാസിലെ യാത്രികര്‍ക്ക് ലഭിക്കും. വെജിറ്റബിള്‍ പൊറോട്ടയും ജര്‍മന്‍ ബ്രഡ്/ റോള്‍ എന്നിങ്ങനെയുള്ള വിഭവങ്ങള്‍ക്കൊപ്പം സലാഡുകളും ബിസിനസ് ക്ലാസിലുള്ളവര്‍ക്ക് ആസ്വദിക്കാനാവും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments