Thursday, November 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news16–ാമത്തെ ഹൈപർമാർക്കറ്റ് ദുബായ് മോട്ടർ സിറ്റിയിൽ തുറന്ന് ലുലു

16–ാമത്തെ ഹൈപർമാർക്കറ്റ് ദുബായ് മോട്ടർ സിറ്റിയിൽ തുറന്ന് ലുലു

ദുബായ് : യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് നേട്ടത്തിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലീകരിച്ച് ലുലു. മൂന്ന് വർഷത്തിനകം നൂറ് ഹൈപർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന്‍റെ ഭാഗമായി 16–ാമത്തെ ഹൈപർമാർക്കറ്റ് ദുബായ് മോട്ടർ സിറ്റിയിൽ തുറന്നു.

ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ദാവൂദ് അബ്ദുൽറഹ്മാൻ അൽഹജ്‌രി, ദുബായ് സെക്യൂരിറ്റി ഇൻഡസ്ട്രി ഏജൻസി ലൈസൻസിങ് വകുപ്പ് ഡയറക്ടർ മജീദ് ഇബ്രാഹിം അൽ സറൂണി എന്നിവർ ചേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ പുതിയ ലുലു ഹൈപർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ലുലു നിക്ഷേപകരുടെ വിശ്വാസത്തിന് കരുത്ത് പകരുന്നതാണ് ലുലുവിന്‍റെ വികസന പദ്ധതികളെന്ന്  യൂസഫലി പറഞ്ഞു. മൂന്ന് മുതൽ അഞ്ച് വർഷത്തിനകം നൂറ് ഹൈപർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്‍റെ 16–ാമത്തെ സ്റ്റോറാണ്  തുറന്നത്. ദുബായിൽ ആറ് പുതിയ പദ്ധതികൾ ഉടൻ യാഥർഥ്യമാകും. 15 പ്രൊജക്ടുകൾ കൂടി ദുബായിൽ യാഥാർഥ്യമാക്കും. ലുലുവിന്‍റെ റീട്ടെയ്ൽ വിപുലീകരണം കൃത്യമായ ട്രാക്കിലാണെന്ന് വ്യക്തമാക്കുന്നതാണ് വിപുലീകരണപദ്ധതികൾ. 

37000 ചതുരശ്ര അടിയിലാണ് ദുബായ് മോട്ടർ സിറ്റിയിലെ  യുഎഇയിലെ 109–ാമത്തെ ഹൈപർമാർക്കറ്റ്. ആഗോള ഉത്പന്നങ്ങൾ മികച്ച നിലവാരത്തിലാണ്  ഉറപ്പാക്കിയിരിക്കുന്നത്. ഗ്രോസറി, ഹോട്ട്ഫുഡ്, ബേക്കറി വിഭാഗങ്ങളും ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഐടി ഇലക്ട്രോണിക്സ് ഹോംഅപ്ലെയ്ൻസ് ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ജിസിസിയിലെ ലുലുവിന്‍റെ 265–ാമത്തെ ഹൈപ്പർമാർക്കറ്റാണ് ഇത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments