Wednesday, December 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോട്ടയം ലുലു ഹൈപ്പർമാർക്കറ്റ് ഡിസംബർ 14 മുതൽ

കോട്ടയം ലുലു ഹൈപ്പർമാർക്കറ്റ് ഡിസംബർ 14 മുതൽ

കോട്ടയം: മധ്യ കേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പുത്തൻ ഹൈപ്പർമാർക്കറ്റ് കോട്ടയം മണിപ്പുഴയിൽ ഡിസംബർ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് ശേഷം ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ‘ഷോപ്പിങ് മാളാണിത്’. അതേസമയം പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ‘മിനി മാൾ’ ആയാണ് കോട്ടയത്തും സജ്ജമാക്കിയിട്ടുള്ളത്.

കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ലുലു ഗ്രൂപ്പിന്റെ ആറാമത്തെ ഹൈപ്പർമാർക്കറ്റാണിത്. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ലുലുമാളുകളിൽ ലുലു ഹൈപ്പർമാർക്കറ്റുണ്ട്. പുറമേ കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലും ലുലുവിന് ഹൈപ്പർമാർക്കറ്റുണ്ട്. തൃശൂർ തൃപ്രയാറിൽ ലുലുവിന്റെ വൈമാളും പ്രവർത്തിക്കുന്നു. ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളും കോട്ടയത്തുണ്ടാകും. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റെസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകൾ അണിനിരക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments