Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎം.ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞുപോകുന്ന ഗുരുതര രോഗമെന്ന് കണ്ടെത്തല്‍

എം.ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞുപോകുന്ന ഗുരുതര രോഗമെന്ന് കണ്ടെത്തല്‍

ന്യൂഡൽഹി : ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം.ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞുപോകുന്ന ഗുരുതര രോഗമെന്ന് കണ്ടെത്തല്‍. പുതുച്ചേരി ജിപ്‍മെറിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇ.ഡി സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഇത് അടുത്തായാഴ്ച സുപ്രീംകോടതി പരിഗണിക്കും. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജാമ്യത്തിൽ എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ഇ.ഡി അടുത്താഴ്ച കോടതിയിൽ വ്യക്തമാക്കും. 

ജിപ്‌മെറിലെ  ഫിസിക്കൽ മെഡിസിൻ  ആൻഡ് റീഹാബിലിറ്റേഷൻ തയ്യാറാക്കിയ റിപ്പോർട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയത്. നിലവിൽ ലൈഫ് മിഷൻ കേസിൽ ജാമ്യത്തിലാണ് ശിവശങ്കർ. ഇതിനിടെ, ശിവശങ്കറിന്റെ ഇടക്കാല ജാമ്യം റിപ്പോർട്ട് പരിഗണിക്കുന്നതുവരെ കോടതി നീട്ടി നൽകി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments