തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ഐ.എ.എസ് ഇന്ന് സർവീസിൽനിന്ന് വിരമിക്കും. കാര്യശേഷിയുള്ള മികച്ച ഉദ്യോഗസ്ഥൻ എന്ന് പേരെടുത്ത ശിവശങ്കർ സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവ്വം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കറിനെ വിവാദങ്ങളിൽ പെട്ടതോടെ മുഖ്യമന്ത്രി കൈവിട്ടു.
മുഖ്യമന്ത്രിയായി 2016 ൽ പിണറായി വിജയൻ അധികാരമേറ്റപ്പോൾ പ്രധാനപ്പെട്ട പദവികളിലേക്ക് തെരഞ്ഞെടുത്ത രണ്ട് ഉദ്യോഗസ്ഥർ ആയിരുന്നു ശിവശങ്കറും ജേക്കബ് തേമസും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് എത്തിയ ശിവശങ്കർ സർക്കാരിലെ ഏറ്റവും ശക്തനായ ഉദ്യേഗ്സ്ഥനായി. സർക്കാർ പ്രഖ്യാപിച്ച പ്രധാനപെട്ട പദ്ധതികളെല്ലാം ശിവശങ്കറിന്റെ തലയിൽ ഉദിച്ചതായിരിന്നു. ഏത് വകുപ്പിലും ഇടപെടാനും നിർദ്ദേശങ്ങൾ നൽകാനും അധികാരമുള്ള ഉദ്യേഗ്രസ്ഥനായി ശിവശങ്കർ വളർന്നത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടി തന്നെ ആയിരിന്നു.
കേരളത്തിലെ ഏറ്റവും ശക്തനായ ഉദ്യേഗസ്ഥനായി വിലസുന്നതിനിടയിലാണ് ഇടിത്തീ പേലെ സ്വർണക്കടത്ത് കേസിന്റെ വരവ്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ സ്വര്‍ണ്ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞുമില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നൽകാൻ ഇടപെട്ടെന്ന കണ്ടെത്തലോടെ സസ്പെൻഷൻ.. കയ്യിൽ വിലങ്ങ് വീണതേടെ മറ്റ് മാർഗ്ഗങ്ങളില്ലാതെ മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ തള്ളിപ്പറയേണ്ടി വന്നു 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശിവശങ്കർ പുറത്തിറങ്ങിയ ശേഷം എഴുതിയ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകം പുറത്ത് വന്നതിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വൻ ആരോ പണങ്ങൾ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർത്തി.അനുമതിയില്ലാതെ പുസ്തകമെഴുതിയിട്ടും ശിവശങ്കറിനെതിരെ നടപടി ഉണ്ടായില്ല. സർവീസിൽനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി ലഭിച്ചില്ല. സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവിലും ശിവശങ്കറിന് ഭേദപ്പെട്ട പരിഗണനയാണ് സർക്കാർ നൽകിയത്.