ചെന്നൈ: മലയാള സാഹിത്യലോകത്തെ മഹാവ്യക്തിത്വമായിരുന്നു എം.ടി വാസുദേവൻ നായരെന്ന് നടൻ കമൽ ഹാസൻ അനുസ്മരിച്ചു. തന്നെ മലയാളം സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിലാണ് എം.ടിയെ ആദ്യം പരിചയപ്പെടുന്നത്. അര നൂറ്റാണ്ട് നീണ്ട ബന്ധമാണ് എം.ടിയുമായി ഉള്ളതെന്നും കമൽ ഹാസൻ അനുസ്മരിച്ചു.