തിരുവനന്തപുരം : അന്തരിച്ച എം.ടി.വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടഗോര്‍ തിയറ്ററില്‍ 31ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.
എംടിയുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകന്‍ രവിശങ്കര്‍ നയിക്കുന്ന സംഗീതാര്‍ച്ചന, എംടിയുടെ സാഹിത്യകൃതികള്‍, തിരക്കഥകള്‍ എന്നിവ ഉള്‍പ്പെടുന്ന പുസ്തകപ്രദര്‍ശനം, എംടിയുടെ ചലച്ചിത്ര ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോപ്രദര്‍ശനം, മികച്ച സിനിമയ്ക്കുള്ള 1973ലെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ നിര്‍മാല്യത്തിന്റെ പ്രദര്‍ശനം എന്നിവയും നടക്കും. ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമാണ്.