Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി മഅദ്‌നി വീണ്ടും സുപ്രിംകോടതിയിൽ

കേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി മഅദ്‌നി വീണ്ടും സുപ്രിംകോടതിയിൽ

ബംഗളൂരു: കേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി മഅദ്‌നി വീണ്ടും സുപ്രിംകോടതിയിൽ. ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് ആവശ്യപ്പെട്ടാണ് മഅദ്‌നി കോടതിയെ സമീപിച്ചത്. പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന വിവരം സുപ്രിംകോടതിയെ ധരിപ്പിക്കും. കേരള പൊലീസ് സൗജന്യ സുരക്ഷ ഏർപ്പെടുത്തിയ വിവരവും കോടതിയെ അറിയിക്കും. മഅദ്‌നിയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

അടുത്തിടെ മഅ്ദനി കേരളത്തിൽ എത്തിയിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പിതാവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. രക്തസമ്മർദവും ക്രിയാറ്റിന്റെ അളവും അനിയന്ത്രിതമായി ഉയർന്നതിനെ തുടർന്ന് അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments