Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്‌മരണയില്‍ രാജ്യം

രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്‌മരണയില്‍ രാജ്യം

രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്‌മരണയില്‍ രാജ്യം. അഹിംസ എന്ന മാർഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്‍റെയും മനസുകളിൽ ഇന്നും ജീവിക്കുന്നു. 1869 ഒക്‌ടോബർ 2നാണ് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‌ലി ബായിയുടെയും മകനായി ഗാന്ധിജി ജനിച്ചത്.

പൂർണ നാമം മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്നായിരുന്നുവെങ്കിലും തന്‍റെ പ്രവർത്തികൾ കൊണ്ട് ജനങ്ങൾക്ക് അദ്ദേഹം മഹാത്മാഗാന്ധിയായി. കുട്ടികളുടെ പ്രിയപ്പെട്ട ബാപ്പുജിയായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ ഗാന്ധി നൽകിയ സംഭാവനകൾ ഇന്നും ഓരോ ഇന്ത്യൻ പൗരനും സ്‌മരിക്കുന്നു.

‘എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം’ എന്ന് ഈ ലോകത്തോട് വിളിച്ചുപറഞ്ഞ മഹാത്മാഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പുത്തൻവഴി വെട്ടിത്തുറക്കുകയായിരുന്നു. അഹിംസയെ തന്‍റെ സമരായുധമാക്കിയായിരുന്നു ഗാന്ധിയുടെ യുദ്ധം. ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, നിസഹകരണ പ്രസ്ഥാനം തുടങ്ങിയവയുടെ അമരത്ത് ഗാന്ധി ഉണ്ടായിരുന്നു. ഗാന്ധിയുടെ സമര മാർഗങ്ങൾ എല്ലാം ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ സംഭാവനകളായിരുന്നു.
ഗാന്ധിയുടെ കഠിനശ്രമങ്ങൾക്ക് ഫലമായി 1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായി വിഭജിച്ചു. തുടർന്ന് ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മിൽ വലിയ കലാപമുണ്ടായി.എന്നാല്‍ ഇത്തരം കലാപങ്ങളെല്ലാം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഗാന്ധിജി നടത്തി.

ലോകത്തിന് മാതൃകയായി തീർന്ന മഹാത്മാവിന് മുന്നിൽ പ്രണാമം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com