ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിലേക്ക് പോകും.
സുപ്രിംകോടതി അനുമതിയോടെ മഅദനി ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ കേരത്തിൽ എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റു ചെയ്ത മഅ്ദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു.
കര്‍ണാടക പോലീസിന്റെ അകമ്പടിയിലാകണം കേരളത്തിലേക്ക് പോകേണ്ടതെന്നും കോടതി നിര്‍ദേശമുണ്ടായിരുന്നു. സുരക്ഷാ ചെലവിലേക്കായി പ്രതിമാസം 20.23 ലക്ഷം രൂപവീതം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്ന് കര്‍ണാടകയില്‍ സര്‍ക്കാര്‍ മാറിയതിന് ശേഷം കെ.സി.വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചത്.