Thursday, January 2, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്നുപേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്നുപേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ – ചുരാചന്ദ്പൂർ അതിർത്തിയിൽ നടന്ന സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ക്വാക്ത പ്രദേശത്തെ മെയ്തെയ് വിഭാ​ഗത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. കഴി‍ഞ്ഞ ദിവസം നടന്ന അക്രമങ്ങളിൽ കുക്കി വിഭാ​ഗത്തിലുള്ളവരുടെ നിരവധി വീടുകൾ അ​ഗ്നിക്കിരയാക്കി. ക്വാക്ത മേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കേന്ദ്ര സേനയുടെ ബഫർ സോൺ. പെലീസ് സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തെയ് വിഭാ​ഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. 17 പേർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. തുടർന്ന് നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഇളവുകൾ പിൻവലിച്ചിരുന്നു. ജില്ലയിലെ കാങ്വായ്, ഫൗ​ഗക്ചാവോ മേഖലകളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോ​ഗിച്ചിരുന്നു. മെയ്തെയ് സ്ത്രീകൾ ബാരിക്കേഡ് സോൺ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com