തൃശൂര്‍: രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നതായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈസ്റ്റര്‍ ആഘോഷിക്കാന്‍ കഴിയാത്തവര്‍ നിര്‍ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പ്രതികരിച്ചു
മണിപ്പുരില്‍ ഈസ്റ്റര്‍ പ്രവൃത്തി ദിനമാക്കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുരില്‍ മാത്രമല്ല ഇന്ത്യയില്‍ പലയിടത്തും പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു
ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രത്യാശ സഹനങ്ങള്‍ ഒരിയ്ക്കലും അവസാനമല്ല എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചക്രവാകങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണ് സഹനങ്ങള്‍. എല്ലാ സഹനങ്ങളും പീഡാനുഭവങ്ങളും പോസിറ്റീവ് എനര്‍ജിയിലേക്കാണ് എല്ലാവരെയും നയിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പെസഹാക്കുര്ബാന അര്‍പ്പിച്ച മാര്‍ റാഫേല്‍ തട്ടില്‍ 12 പോരുടെ കാലുകള്‍ കഴുതി. പരിശുദ്ധ കുര്‍ബാനയെ ചേര്‍ത്തുപിടിക്കാനും അദ്ദേഹം പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു.