Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗ്രൂപ്പ് സെക്സിന് ക്ഷണം: പങ്കാളിയുമായി വേർപിരിഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി

ഗ്രൂപ്പ് സെക്സിന് ക്ഷണം: പങ്കാളിയുമായി വേർപിരിഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി

റോം: ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി വിവാദത്തിൽ ചാടിയ ജീവിത പങ്കാളിയുമായുള്ള ബന്ധം വേർപ്പെടുത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി. ടിവി അവതാരകൻ കൂടിയായ മാധ്യമപ്രവർത്തകൻ ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള 10 വർഷത്തെ സഹവാസമാണ് മെലോനി അവസാനിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശരിവച്ച്, ജിയാംബ്രൂണോയുമായി വേർപിരിഞ്ഞതായി ജോർജ മെലോനി പരസ്യമായി പ്രഖ്യാപിച്ചു.

‘ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള 10 വർഷത്തോളം നീണ്ട എന്റെ ബന്ധം ഇവിടെ അവസാനിപ്പിക്കുന്നു. കുറച്ചുനാളായി വ്യത്യസ്ത പാതകളിലാണ് ഞങ്ങളുടെ ജീവിതം. അത് അംഗീകരിച്ച് വേർപിരിയാനുള്ള സമയം വന്നുചേർന്നിരിക്കുന്നു’ – ജോർജ മെലോനി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘ഒരുമിച്ച് ചെലവഴിച്ച മനോഹരമായ വർഷങ്ങൾക്കും പ്രതിസന്ധികളെ ഒരുമിച്ചു നേരിട്ടതിനും ഇന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ട നമ്മുടെ മകൾ ജിനേവ്‍റയെ തന്നതിനും’ ജിയാംബ്രൂണോയെ നന്ദിയറിയിക്കുന്നതായും മെലോനി കുറിച്ചു.

മീഡിയസെറ്റ് ചാനിലിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താ പരിപാടിയുടെ അവതാരകനെന്ന നിലയിൽ ശ്രദ്ധേയനാണ് ആൻഡ്രിയ ജിയാംബ്രൂണോ. ചാനൽ പരിപാടിക്കിടെ ജിയാംബ്രൂണോയുടെ ചില പ്രവൃത്തികളും അദ്ദേഹം നടത്തിയ ചില പരാമർശങ്ങളും വിവാദമായിരുന്നു. ഒരു സഹപ്രവർത്തകയോടുള്ള അശ്ലീലച്ചുവയുള്ള പരാമർശവും അതിരുവിട്ട പെരുമാറ്റവുമാണ് വിവാദമായത്. മാത്രമല്ല, ഗ്രൂപ്പ് സെക്സിൽ താൽപര്യമുണ്ടെങ്കിൽ തനിക്കൊപ്പം ജോലി ചെയ്യാമെന്ന് ജിയാംബ്രൂണോ പറയുന്ന റെക്കോർഡിങ്ങും വ്യാപകമായി പ്രചരിച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments