കോട്ടയം: നാക് അക്രേഡിറ്റേഷനിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് മികച്ച നേട്ടം. എ++ ഗ്രേഡാണ് യൂണിവേഴ്സിയ്ക്ക് ലഭിച്ചത്. കൂട്ടായി നടത്തിയ പരിശ്രമത്തിൻ്റെ ഫലമാണ് നേട്ടമെന്ന് വൈസ് ചാൻസിലർ പ്രതികരിച്ചു.
നാലാം സൈക്കിൾ റീ അക്രഡിറ്റേഷൻ വഴി 3.61 പോയിൻറ് നേടിയാണ് എം.ജി സർവകലാശാല നേട്ടം സ്വന്തമാക്കിയത്. ഈ മാസം അദ്യം സർവകലാശാല സന്ദർശിച്ച നാക് സംഘത്തിൻ്റെ റിപ്പോർട്ടു പരിഗണിച്ചാണ് പ്രഖ്യാപനം.അക്കാദമിക്ക് നിലവാരം, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഉയർന്ന ഗ്രേഡ് നേടുത്തതിൽ സഹായകരമായി. നാലു വർഷ ബിരുദ പ്രോഗ്രാമുകൾ അരംഭിക്കാൻ തയ്യാറെടുക്കുന്ന സർവകലാശാലയ്ക്ക് കരുത്ത് പകരുന്നതാണ് ഈ നേട്ടം .
മാർച്ച് 14 മുതൽ അഞ്ചു വർഷമാണ് ഗ്രേഡിൻറെ കാലാവധി. ചാൻസിലർ കൂടിയായ ഗവർണർ സർവകലാശാലകൾക്ക് മേൽ പിടിമുറുക്കുന്നതിനിടെ എം ജി യ്ക്ക് ലഭിച്ച നേട്ടം രാഷ്ടീയമായി ഉയർത്തിക്കാട്ടാനാണ് ഇടത് സിൻഡിക്കേറ്റിൻ്റെ തീരുമാനം. സർക്കാരിൻ്റെ ഇച്ഛാശക്തിയും ഇടപെടലമാണ് മികവിൻ്റെ കേന്ദ്രങ്ങളായി സർവകലാശാലകൾ മാറാൻ കാരണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഫെയ്സ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കി