Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലിറ്റിൽ ഡ്രോയുടെ ബ്രാൻഡ് അംബാസഡറായി മിഥുൻ രമേശ്

ലിറ്റിൽ ഡ്രോയുടെ ബ്രാൻഡ് അംബാസഡറായി മിഥുൻ രമേശ്

ദുബായ് : യുഎഇയിലെ ഏറ്റവും ജനപ്രിയ ത്രീ-നമ്പർ നറുക്കെടുപ്പായ ലിറ്റിൽ ഡ്രോയുടെ ബ്രാൻഡ് അംബാസഡറായി നടനും അവതരാകനും റേഡിയോ പ്രവർത്തകനുമായ മിഥുൻ രമേശിനെ നിയമിച്ചു. മിഥുന്റെ ബഹുമുഖ കരിയറും മികച്ച വ്യക്തിത്വവും ഉൗർജസ്വലതയും  വിനോദ വ്യവസായത്തിലെ സ്വാധീനവും  കണക്കിലെടുത്താണ് അംബാസഡറാക്കിയതെന്ന് അധികൃതർ പറഞ്ഞു. പ്രശസ്ത ബ്രാൻഡുകളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ഇടപെടലും കൂടി കാരണമായി. മിഥുൻ്റെ വലിയ ആരാധകവൃന്ദം ലിറ്റിൽ ഡ്രോയുടെ  ലക്ഷ്യപൂർത്തീകരണത്തിന് വഴിതെളിയിക്കും.

മിഥുൻ ബന്ധങ്ങളിലൂടെ യുഎഇയിലും ഇന്ത്യയിലും ലിറ്റിൽ ഡ്രോയുടെ ഖ്യാതി വിപുലീകരിക്കാനും വ്യാപനം വർദ്ധിപ്പിക്കാനും ബ്രാൻഡുമായി ഇടപഴകാൻ പ്രമുഖരെ പ്രചോദിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് സിഇഒ ഡെന്നിസ് വർഗീസ് പറഞ്ഞു. 

മലയാളം സിനിമ, ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നീ മേഖലകളിൽ ശ്രദ്ധേയമായ പോർട്ട്‌ഫോളിയോ ഉള്ള കലാകാരനാണ്  മിഥുൻ. ലിറ്റിൽ ഡ്രോ യാത്രയുടെ ഭാഗമാകുന്നതിൽ താൻ വളരെ ആവേശത്തിലാണെന്ന് മിഥുൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments