Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആഗോള പ്രവാസി മലയാളി സംഗമം മൈഗ്രേഷൻ കോൺക്ലേവ് 2024ന് ഇന്ന് തിരുവല്ലയിൽ തുടക്കമാകും

ആഗോള പ്രവാസി മലയാളി സംഗമം മൈഗ്രേഷൻ കോൺക്ലേവ് 2024ന് ഇന്ന് തിരുവല്ലയിൽ തുടക്കമാകും

പത്തനംതിട്ട: ആഗോള പ്രവാസി മലയാളി സംഗമം മൈഗ്രേഷൻ കോൺക്ലേവ് 2024ന് ഇന്ന് പത്തനംതിട്ട തിരുവല്ലയിൽ തുടക്കമാകും. വൈകിട്ട് നാല് മണിക്ക് പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 75 വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 3,000 പ്രതിനിധികൾ നേരിട്ടും ഒരു ലക്ഷത്തിലധികം പേർ ഓൺലൈനായും പരിപാടിയിൽ പങ്കെടുക്കുമെന്ന് എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. തോമസ് ഐസക് അറിയിച്ചു.

തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട വി എസ് ചന്ദ്രശേഖര പിള്ള പഠന ഗവേഷണ കേന്ദ്രവും സംയുക്തമായാണ് മൈഗ്രേഷൻ കോൺക്ലേവ് 2024 സംഘടിപ്പിക്കുന്നത്. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിൻറെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് എന്നതാണ് കോൺക്ലേവിൻ്റെ പ്രമേയമെന്ന് ഡോ.തോമസ് ഐസക് പറഞ്ഞു. ഇന്ത്യ, ഗൾഫ്, യൂറോപ്പ് അമേരിക്ക എന്നിങ്ങനെ നാല് ടൈം സോണുകളിലായി പ്രത്യേകം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും തയ്യാറാക്കിയിട്ടുണ്ട്. മൈഗ്രേഷൻ കോൺക്ലേവിന്റെ ഭാഗമായി സാഹിത്യ സമ്മേളനവും നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ബെന്യാമിൻ അറിയിച്ചു.

പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, പഠിച്ച കോളേജ്, സർവകലാശാല എന്നിവയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെ തൊഴിൽ നൽകുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക, സംരംഭകത്വ വികസനം എന്നീ നാല് വിഷയങ്ങളിലാണ് കോൺക്ലേവിൽ ചർച്ച നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments