Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമിസ് വേള്‍ഡ് സൗന്ദര്യ മത്സരം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നു

മിസ് വേള്‍ഡ് സൗന്ദര്യ മത്സരം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നു

ന്യൂഡൽഹി: ആഗോള സൗന്ദര്യ മത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി 71-മത് മിസ് വേള്‍ഡ് ആഘോഷം 2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 9 വരെ ഇന്ത്യയിലുടനീളമുള്ള ഗംഭീരമായ വേദികളില്‍ നടക്കുമെന്ന് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനത്തെ ഹോട്ടല്‍ അശോകില്‍ നടന്ന പ്രീ-ലോഞ്ച് കോണ്‍ഫറന്‍സ് ഒട്ടേറെ ലോക സുന്ദരിമാര്‍ ഒരുമിച്ച് ചേര്‍ന്ന അപൂര്‍വ്വ വേദിയായി മാറി. നിലവിലെ മിസ് വേള്‍ഡ് കരോലിന ബീലാവ്‌സ്‌കയോടൊപ്പം മുന്‍ ലോക സുന്ദരിമാരായ ടോണി ആന്‍ സിങ്ങ്, വനേസ പാന്‍സ് ഡി ലിയോണ്‍, മനുഷി ചില്ലാര്‍, സ്‌റ്റെഫാനി ഡെല്‍ വല്ലെ തുടങ്ങിയവരും പങ്കെടുത്തതോടെ ഒരു ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഇതാദ്യമായാണ് ഇത്രയും ലോക സുന്ദരിമാര്‍ ഒരുമിച്ച് പങ്കെടുക്കുന്നത്.

71-മത് മിസ് വേള്‍ഡ് ആഘോഷങ്ങള്‍ “ദി ഓപ്പണിങ്ങ് സെറിമണിയും” അതോടൊപ്പം ഇന്ത്യാ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐ ടി ഡി സി) സംഘടിപ്പിക്കുന്ന “ഇന്ത്യ വെല്‍കംസ് ദി വേള്‍ഡ് ഗാല” എന്ന പരിപാടിയോടും കുടി ഫെബ്രുവരി 20-ന് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ അശോകില്‍ ആരംഭിക്കും. മുംബൈയിലെ ജിയോ കണ്‍വന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് 9-ന് നടക്കാന്‍ പോകുന്ന അമ്പരിപ്പിക്കുന്ന ഗ്രാന്‍ഡ് ഫിനാലേ ലോകത്തുടനീളം വിവിധ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള താര നിബിഢമായ ഈ ആഘോഷത്തില്‍ ലോക സുന്ദരിയെ തെരഞ്ഞെടുക്കുന്ന ഗംഭീരമായ ഫിനാലേയില്‍ പ്രമുഖ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്നതോടു കൂടി അവരുടെ അസാധാരണമായ പ്രകടനങ്ങള്‍ ഈ ചടങ്ങിന് മാറ്റു കൂട്ടൂമെന്ന്
മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാനും സി ഇ ഒ യുമായ ജൂലിയ മോര്‍ലി സിബിഇ പറഞ്ഞു, “ഇന്ത്യയോടുള്ള എന്റെ പ്രണയം ഒരു രഹസ്യമല്ല, 71-മത് മിസ് വേള്‍ഡ് ആഘോഷങ്ങള്‍ ഈ രാജ്യത്ത് നടക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത കാര്യമാണ്. ഇന്ത്യയിലേക്കുള്ള ഈ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി അശ്രാന്ത പരിശ്രമങ്ങള്‍ നടത്തിയ ജാമില്‍ സെയ്ദിക്ക് വലിയൊരു നന്ദി. 71-മത് മിസ് വേള്‍ഡ് മത്സരത്തിനായി ഏറ്റവും മികച്ച ഒരു സംഘത്തേയാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്.”
“28 വര്‍ഷങ്ങള്‍ക്ക് ശേഷം മിസ് വേള്‍ഡ് മത്സരം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായി!

ലോകത്തുടനീളമുള്ള രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ “ബ്യൂട്ടി വിത് എ പര്‍പ്പസ്” അംബാസഡര്‍മാരെ പറഞ്ഞയച്ച 120 മിസ് വേള്‍ഡ് രാഷ്ട്രങ്ങള്‍ക്കും സ്വാഗതം. നിങ്ങളെ എല്ലാവരേയും ഞങ്ങള്‍ 71-മത് മിസ് വേള്‍ഡ് ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.”

“ലോകത്തെ എന്റര്‍ട്ടെയ്‌ന്മെന്റ് ടെലിവിഷന്‍ മേഖലയിലെ ഉന്നതശീര്‍ഷരായ എന്റമോല്‍ ഷൈന്‍ ആണ് ഞങ്ങളുടെ നിർമ്മാണ പങ്കാളികള്‍. ഈ സംഘത്തെ അവരുടെ എല്ലാമെല്ലാമായ സി ഇ ഒ ഋഷി നേഗി നയിക്കുന്നു. ഞങ്ങളുടെ എക്‌സ്‌ക്ലൂസീവ് ലൈവ് ബ്രോഡ്കാസ്റ്റ് പങ്കാളികളായ സോണി ലിവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഋഷിയും അദ്ദേഹത്തിന്റെ സംഘവും 71-മത് മിസ് വേള്‍ഡ് ആഘോഷത്തിന്റെ അസാധാരണവും വ്യാപകവുമായ കവറേജ് ലഭ്യമാക്കും.
സോണി ലിവ്, സ്റ്റുഡിയോനെക്‌സ്റ്റ് എന്നിവയുടെ ബിസിനസ് ഹെഡ്ഡായ ഡാനിഷ് ഖാന്‍ പറഞ്ഞു,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments