അനിൽ ജോയ് തോമസ്
വാട്ടർഫോർഡ് : വാട്ടർഫോർഡിൽ മലയാളി പെൺകുട്ടിയെ കാണാതായി. കൗമാരക്കാരിയായ സാന്റ മരിയ തമ്പിയെയാണ് (20 വയസ്സ്) കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സെപ്റ്റംബർ 7 ഞാറാഴ്ച്ച രാവിലെ 6.15 മണി മുതലാണ് സാന്റ മരിയ തമ്പിയെ കാണാതായത്.
വാട്ടർഫോഡിലെ ബ്രേക്ക് & ഹോട്ട് ഓൾഡ് ട്രാമർ റോഡിൽ രാവിലെ നടക്കാനിറങ്ങിയത് ആയിരുന്നു സാന്റ മരിയ തമ്പി. ഇതിന് ശേഷമാണ് കാണാതായത്. സാന്റ മരിയ തമ്പിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ഗാർഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ എത്രയും പെട്ടന്ന് ബന്ധപ്പെടുക.
(0894602032, 0894939039, 0874125295)



