ന്യൂഡൽഹി : ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ പശ്ചാലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ഫോണിൽ ചർച്ച നടത്തി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ചർച്ച നടത്തിയ കാര്യം അറിയിച്ചത്.
ഭീകരാക്രമണവും സംഘർഷവും മൂലം സാധാരണക്കാർ കൊല്ലപ്പെടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു. സംഘർഷം തടയുന്നതും മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതും ചർച്ചയായി. സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നത് ഏറെ സുപ്രധാനമാണെന്ന് മോദി പറഞ്ഞു. ഇന്ത്യ – ഇറാൻ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി സ്വാഗതാർഹമാണെന്നും മോദി വ്യക്തമാക്കി.