റോം: ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് പ്രധാനമന്ത്രി മാർപാപ്പയെ കണ്ടത്. പാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇരുവരും തമ്മിൽ വെള്ളിയാഴ്ച വിശദമായി ചർച്ച നടത്തും.
ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിക്കൊപ്പം വീൽചെയറിലാണ് 87കാരനായ ഫ്രാൻസിസ് മാർപാപ്പ എത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യൂറോപ്യൻ പാർലമെന്റ് മേധാവി ഉർസുല വോൺ ദേർ ലിയൻ എന്നിവരും പാപ്പയുടെ ആശീർവാദം ഏറ്റുവാങ്ങാൻ എത്തിയിരുന്നു. ഉച്ചകോടിയിലേക്ക് ഇറ്റലി പ്രധാനമന്ത്രിയുടെ ക്ഷണിതാവായാണ് പോപ് എത്തിയത്. ജി7 നേതാക്കളെ അഭിസംബോധന ചെയ്യുന്ന ആദ്യ പോപ് ആണ് ഫ്രാൻസിസ് മാർപാപ്പ.
2021ൽ മോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് കോവിഡ് മഹാമാരിയായിരുന്നു പ്രധാന ചർച്ച വിഷയം. ആഗോളതാപനവും ചർച്ച വിഷയമായി. ഓം